അങ്ങനെയല്ല വാവേ, ഇങ്ങനെ… കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി

0
120

നായകളും കൊച്ചു കുട്ടികളുമായുള്ള അടുപ്പവും സ്‌നേഹവും തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും എല്ലാം നാം പലതവണ കണ്ടിട്ടുണ്ട്. അത്തരത്തിൽ കൗതുകമുണർത്തുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് .

കൊച്ചു കുഞ്ഞ് തറയിൽ കമഴ്ന്ന് കിടന്ന് മുട്ടിലിഴയാൻ ശ്രമിക്കുന്നതാണ് വീഡിയോ. കുഞ്ഞിന് സമീപത്ത് നിന്ന് വളർത്തുനായ തറയിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞിന് കാണിച്ചു കൊടുക്കുന്നത് വീഡിയോയിൽ കാണാം. ഒരു അധ്യാപകനെ പോലെ വളരെ മനോഹരമായാണ് ഈ നായക്കുട്ടി കുഞ്ഞിന്റെ എങ്ങനെയാണ് മുട്ടിലിഴയേണ്ടത് എന്ന് പഠിപ്പിച്ചു നൽകുന്നത്. നായക്കുട്ടി ചെയ്യുന്നത് നോക്കി അതുപോലെ ആവർത്തിക്കാൻ കുഞ്ഞും ശ്രമിക്കുന്നുണ്ട്.