മോഡലുകളുടെ മരണം; ഒളിവിലായിരുന്ന ഡ്രൈവർ ചോദ്യം ചെയ്യലിന് ഹാജരായി

0
67

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഓഡി ഡ്രൈവറാണ് സൈജു തങ്കച്ചൻ. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

മോഡലുകളുടെ വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടത്. സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നത്.

അതേസമയം കൊച്ചിയിൽ മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഡിവിആർ കണ്ടെത്താനുള്ള തിരച്ചിൽ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. മൂന്ന് ദിവസം തിരച്ചിൽ നടത്തിയിട്ടും ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. കായലിൽ ചെളിയടിഞ്ഞു കിടക്കുന്നത് വലിയ പ്രതിസന്ധിയായി. ഇതേ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്.