രോഗബാധ 4,677, പോസിറ്റിവിറ്റി 8.26%, മരണം 33

0
75

സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,558 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,677 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,632 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 33 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 8.26%വും ചികിൽസയിലുള്ളത് 49,459 പേരുമാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 86
വയനാട്: 202
കോഴിക്കോട്: 588
മലപ്പുറം: 162
പാലക്കാട്: 208
തൃശ്ശൂർ: 485
എറണാകുളം: 823
ആലപ്പുഴ: 144
കോട്ടയം: 369
ഇടുക്കി: 150
പത്തനംതിട്ട: 202
കൊല്ലം: 330
തിരുവനന്തപുരം: 633

സമ്പർക്ക രോഗികൾ 4,320 ഇന്നുണ്ട്. ഉറവിടം അറിയാത്ത 308 രോഗബാധിതരും, 49,459 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 33 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 92.37 ശതമാനമാണ്.ഇന്നത്തെ 4,677 രോഗബാധിതരിൽ 16 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

ഇന്ന് കോവിഡിൽ നിന്ന് മുക്‌തി നേടിയവർ 6,632, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 812, കൊല്ലം 748 പത്തനംതിട്ട 312, ആലപ്പുഴ 136, കോട്ടയം 786, ഇടുക്കി 290, എറണാകുളം 947, തൃശൂർ 695, പാലക്കാട് 285, മലപ്പുറം 160, കോഴിക്കോട് 772, വയനാട് 182, കണ്ണൂർ 437, കാസർഗോഡ് 70 . ഇനി ചികിൽസയിലുള്ളത് 49,459 ഇതുവരെ ആകെ 50,35,384 പേർ കോവിഡിൽ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 39,125 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങൾ 33 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 355 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.ആരോഗ്യ രംഗത്ത് നിന്ന് 33 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 1,69,347 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,64,542 പേർ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 4,805 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 285 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.