കേരളത്തോടുള്ള കേന്ദ്ര അവഗണന: നവംബര്‍ 30 ന് ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് ധര്‍ണ

0
117

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരായും കേരളത്തിന്റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരായും നവംബര്‍ 30 ന് ജില്ലാ കേന്ദ്രങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ധര്‍ണ നടക്കും. വൈകുന്നേരം 5 മുതല്‍ 7 വരെ നടക്കുന്ന ധര്‍ണ വിവിധ നേതാക്കള്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം – കാനം രാജേന്ദ്രന്‍, കോഴിക്കോട് – എ വിജയരാഘവന്‍, കണ്ണൂര്‍ – ഇ പി ജയരാജന്‍, മലപ്പുറം – പി കെ ശ്രീമതി ടീച്ചര്‍, ആലപ്പുഴ – ടി.എം.തോമസ് ഐസക്, പാലക്കാട് – എ കെ ബാലന്‍, ഇടുക്കി – എം എം മണി , എറണാകുളം – പി സി ചാക്കോ, പത്തനംതിട്ട – മാത്യു ടി തോമസ്, തൃശ്ശൂര്‍ – കെ പി രാജേന്ദ്രന്‍, കാസര്‍കോഡ് – പന്ന്യന്‍ രവീന്ദ്രന്‍, കോട്ടയം – ഡോ എന്‍ ജയരാജ്, വയനാട് – കടപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.