ആധുനിക ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നടത്തിയ ദയാരഹിതമായ യുവജന വേട്ടയാണ് കൂത്തുപറമ്പ് വെടിവെയ്പ്പ്: എ.എ റഹീം

0
170

ആധുനിക ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നടത്തിയ ദയാരഹിതമായ യുവജന വേട്ടയാണ് കൂത്തുപറമ്പ് വെടിവെയ്പ്പ് എന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം.കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂത്തുപറമ്പ് വെറും ഒരോര്‍മ്മയല്ലെന്നും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ രക്തസാക്ഷിത്വമാണ് കൂത്തുപറമ്പിലേതെന്നും റഹീം പറഞ്ഞു.

 

” കൂത്തുപറമ്പ് വെറും ഒരോര്‍മ്മയല്ല. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ രക്തസാക്ഷിത്വമാണ് കൂത്തുപറമ്പിലേത്.

 

വെടിയേറ്റ് പിടഞ്ഞുമരിച്ച അഞ്ചു പോരാളികള്‍ സഖാക്കള്‍, രാജീവന്‍,റോഷന്‍,ബാബു,മധു,ഷിബുലാല്‍. വെടിയേറ്റു വീണിട്ടും,ആവേശമായി ഇന്നും നമുക്കൊപ്പമുള്ള പ്രിയപ്പെട്ട സഖാവ് പുഷ്പന്‍… ആധുനിക ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് നടത്തിയ ദയാരഹിതമായ യുവജന വേട്ടയാണ് കൂത്തുപറമ്പ് വെടിവെയ്പ്പ്. രക്തസാക്ഷികള്‍ക്ക് മരണമില്ല,” അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.