രാജ്യാന്തര വിമാന സര്‍വീസുകള്‍; ഡിസംബറോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്രം

0
73

രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം 30 വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ബന്‍സാല്‍ വ്യക്‌തമാക്കി.

ഇന്ത്യയുമായി എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങിലേക്ക് രാജ്യാന്തര വിമാന സര്‍വീസ് നടത്തുന്ന പ്രായോഗികമായിരിക്കും എന്ന കണക്കൂട്ടലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ പൂര്‍വസ്‌ഥിതിയിൽ ആക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ ഉടന്‍ സാധാരണ സ്‌ഥിതിയിലായേക്കുമെന്ന ഏവിയേഷന്‍ സെക്രട്ടറിയുടെ പ്രസ്‌താവന. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതലാണ് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും പുറത്തേക്കുമുള്ള യാത്രാവിമാന സർവീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്