ബിജെപിക്കും ആര്‍എസ്എസിനും പ്രവേശനമില്ല; വിവാഹക്ഷണക്കത്തുമായി പിതാവ്

0
77

തന്റെ മകളുടെ വിവാഹത്തിന് ബിജെപി, ആര്‍എസ്എസ്, ജെജപി പ്രവർത്തകർ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പിതാവ്. ഹരിയാനയിലാണ് സംഭവം. വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡണ്ടും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് മകളുടെ വിവാഹത്തിന് വ്യത്യസ്‍തമായ ക്ഷണക്കത്ത് തയ്യാറാക്കിയത്.

കർഷക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് ഇത്തരത്തിൽ ക്ഷണക്കത്ത് നിർമിച്ചത്. ഡിസംബര്‍ ഒന്നാം തീയതി നടക്കുന്ന മകളുടെ വിവാഹത്തില്‍ നിന്ന് ബിജെപി, ആര്‍എസ്എസ്, ജെ.ജെ.പി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് ക്ഷണക്കത്തില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയാണ് റിപ്പോര്‍ട് ചെയ്യുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും അതിനാല്‍ പിന്നീട് കൂടുതല്‍ കാര്‍ഡുകള്‍ അച്ചടിച്ചുവെന്നും കുടുംബം പറയുന്നു.