റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കും; രാജസ്‌ഥാൻ മന്ത്രി

0
66

കഴിഞ്ഞ ദിവസം അധികാരമേറ്റ രാജസ്‌ഥാന്‍ മന്ത്രി രാജേന്ദ്രസിംഗ് ഗുധയുടെ പ്രസ്‌താവന വിവാദത്തിൽ. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണം. തന്റെ മണ്ഡലത്തിലെ റോഡുകള്‍ നടി കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാക്കി മാറ്റും എന്നാണ് ഗുധ പറഞ്ഞത്. ഇതോടെ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. രാജസ്‌ഥാനിലെ ഉദൈപുരാവതി മണ്ഡലത്തിലെ എംഎല്‍എയാണ് ഗുധ.

കഴിഞ്ഞ ഞായറാഴ്‌ചയാണ് രാജസ്‌ഥാനിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചത്. സച്ചിന്‍ പൈലറ്റിന്റെ നിര്‍ബന്ധത്തെ തുടർന്നായിരുന്നു നടപടി.