Wednesday
17 December 2025
29.8 C
Kerala
HomeKeralaമോഫിയയുടെ മരണം; സിഐ സുധീറിന് സ്‌ഥലംമാറ്റം

മോഫിയയുടെ മരണം; സിഐ സുധീറിന് സ്‌ഥലംമാറ്റം

ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ്‌ സിഐ സുധീറിനെ സ്‌ഥലംമാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്‌ഥര്‍. സിഐയെ സസ്‌പെന്‍ഡ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ആലുവ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ സിഐയുടെ കോലം കത്തിച്ചു.

അതേസമയം, മോഫിയയുടെ ആത്‌മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്‌ചയ്‌ക്കകം അന്വേഷണ റിപ്പോർട് നല്‍കാന്‍ ആലുവ റൂറല്‍ എസ്‌പിക്ക് നിർദ്ദേശം നല്‍കി. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്ന് കമ്മീഷൻ അധ്യക്ഷന്‍ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.

ഇതിനിടെ മോഫിയയുടെ ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്‌റ്റിലായി. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തത്. മോഫിയയുടെ ആത്‌മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു.

RELATED ARTICLES

Most Popular

Recent Comments