രോഗബാധ 4,280, പോസിറ്റിവിറ്റി 8.74%, മരണം 35

0
55

സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,916 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,280 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,379 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 35 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 8.74%വും ചികിൽസയിലുള്ളത് 51,302 പേരുമാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 34
വയനാട്: 209
കോഴിക്കോട്: 387
മലപ്പുറം: 101
പാലക്കാട്: 203
തൃശ്ശൂർ: 428
എറണാകുളം: 825
ആലപ്പുഴ: 137
കോട്ടയം: 327
ഇടുക്കി: 144
പത്തനംതിട്ട: 167
കൊല്ലം: 286
തിരുവനന്തപുരം: 838

സമ്പർക്ക രോഗികൾ 3,956 ഇന്നുണ്ട്. ഉറവിടം അറിയാത്ത 274 രോഗബാധിതരും, 51,302 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 23 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 92.43 ശതമാനമാണ്.ഇന്നത്തെ 4,280 രോഗബാധിതരിൽ 27 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

ഇന്ന് കോവിഡിൽ നിന്ന് മുക്‌തി നേടിയവർ 5,978, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 921, കൊല്ലം 353, പത്തനംതിട്ട 508, ആലപ്പുഴ 229, കോട്ടയം 264, ഇടുക്കി 89, എറണാകുളം 1064, തൃശൂർ 514, പാലക്കാട് 330, മലപ്പുറം 191, കോഴിക്കോട് 729, വയനാട് 262, കണ്ണൂർ 376, കാസർഗോഡ് 148 . ഇനി ചികിൽസയിലുള്ളത് 52,710 ഇതുവരെ ആകെ 50,18,279 പേർ കോവിഡിൽ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 38,045 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങൾ 57 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 313 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.ആരോഗ്യ രംഗത്ത് നിന്ന് 35 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 1,84,581 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,79,531 പേർ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 5,050 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 376 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.