ആമസോണ്‍ വഴി കഞ്ചാവ് കടത്ത്; നാലുപേര്‍ കൂടി പിടിയില്‍

0
85

ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാലുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. വിശാഖപട്ടണത്ത് നിന്നുമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. ഇതോടെ ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും കടത്തിയ സംഭവത്തില്‍ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി.

നേരത്തെ മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികൾ അറസ്‌റ്റിലായത്‌. നവംബര്‍ 13നായിരുന്നു 20 കിലോ മരിജുവാനയുമായി രണ്ട് പേരെ മധ്യപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നീട് നവംബര്‍ 20നും രണ്ട് പേർ പിടിയിലായി.ആകെ 68 കിലോ കള്ളക്കടത്ത് വസ്‌തുക്കളാണ് ഇതുവരെ പിടികൂടിയത്. ഇതില്‍ 48 കിലോ കഞ്ചാവുമുണ്ട്. രണ്ട് ജൂട്ട് ബാഗുകളിലായാണ് കഞ്ചാവ് പിടികൂടിയത്.

മധുര തുളസിയെന്ന വ്യാജേനയാണ് ഇവര്‍ ആമസോണ്‍ വെബ്‌സൈറ്റ് ഉപയോഗിച്ച് കഞ്ചാവ് വിതരണം ചെയ്‌തതും ഓര്‍ഡര്‍ സ്വീകരിച്ചതുമെന്ന് പോലീസ് കണ്ടെത്തി. 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകും എന്നാണ് പോലീസ് കരുതുന്നത്.