പബ്ജി കളിച്ച് കൊണ്ടിരിക്കെ രണ്ട് കൗമാരക്കാര്‍ ട്രെയിന്‍ കയറി മരിച്ചു

0
78

ഉത്തര്‍പ്രദേശിലെ മധുരയില്‍ പബ്ജി കളിച്ച് കൊണ്ടിരിക്കെ രണ്ട് കൗമാരക്കാര്‍ ട്രെയിന്‍ കയറി മരിച്ചു. ഞായറാഴ്ച ലക്ഷ്മിനഗര്‍ പ്രദേശത്താണ് മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് കൊണ്ടിരിക്കെ ഇവരുടെ ദേഹത്ത് കൂടെ ട്രെയിന്‍ കയറിയത്.18 വയസുകാരനായ കപില്‍ 16 വയസുകാരനായ രാഹുല്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരും പിന്നീട് ഗെയിം കളിച്ച് കൊണ്ട് പാളത്തിലൂടെ നടന്നതിനാല്‍ ട്രെയിന്‍ വന്നത് ശ്രദ്ധിക്കാതെ അപകടത്തില്‍ പെട്ടതാകാമെന്നാണ് ജമുന പാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറയുന്നത്.അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് പേരുടേയും മൊബൈല്‍ ഫോണുകള്‍ കണ്ട് കിട്ടിയിട്ടുണ്ട്. ഇതില്‍ ഒന്ന് കേട് വന്നിരുന്നെങ്കിലും ഒരു ഫോണില്‍ അപ്പോളും ഗെയിം റണ്ണിംഗ് ആയിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. മധുര കന്റോണ്‍മെന്റിനും റയ സ്‌റ്റേഷനും ഇടയിലാണ് അപകടം നടന്നത്.