പെരിന്തൽമണ്ണയിൽ പതിനാറ്‌ കിലോ കഞ്ചാവുമായി രണ്ട്‌ പേർ പിടിയിൽ

0
144

പെരിന്തൽമണ്ണ പാണ്ടിക്കാട് പൊലീസ്‌ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ 16 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പുഴക്കാട്ടിരി സ്വദേശി ചെമ്മല സുരേഷ്, രാജസ്ഥാൻ സ്വദേശി ഉദയ് സിങ്‌ എന്നിവരാണ്‌ പിടിയിലായത്‌. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവരെ പിടികൂടിയത്‌. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്‌ ചെയ്‌തു‌.