Sunday
11 January 2026
24.8 C
Kerala
HomeKeralaജീവിതത്തിൽ നിവർന്നു നിൽക്കാൻ താങ്ങായി സർക്കാർ മെഡിക്കൽ കോളേജിലെ സൗജന്യ ചികിത്സ

ജീവിതത്തിൽ നിവർന്നു നിൽക്കാൻ താങ്ങായി സർക്കാർ മെഡിക്കൽ കോളേജിലെ സൗജന്യ ചികിത്സ

പാലക്കാട് സ്വദേശി ജിത്തുവിന് (13) ജീവിതത്തിൽ നിവർന്നു നിൽക്കാൻ താങ്ങായി തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലെ സൗജന്യ നട്ടെല്ല് നിവർത്തൽ ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രിയിൽ 10 ലക്ഷത്തോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്ന ശസ്ത്രകിയയാണ് സൗജന്യമായി ചെയ്തുകൊടുത്തത്. ശാസ്ത്രക്രിയയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ജീവിതത്തിൽ ആദ്യമായി ജിത്തു നിവർന്നു നിന്നു.

9 മണിക്കൂർ നീണ്ട സ്‌ക്കോളിയോസിസിനുള്ള (നട്ടെല്ല് നിവർത്തുന്ന) ശസ്ത്രക്രിയ ആദ്യമായാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയത്. അത് വിജയിക്കുകയും ചെയ്തു. മികച്ച ചികിത്സ നൽകി ജിത്തുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടർമാരേയും മറ്റെല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ജന്മനാ നട്ടെല്ല് വളഞ്ഞ് പഠിത്തത്തിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെ നാലര അടി പൊക്കം മാത്രമുള്ള ജിത്തുവും കുടുംബവും ആകെ സങ്കടാവസ്ഥയിലായിരുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണോ എന്ന് അറിയാത്തതിനാൽ ജിത്തുവിന്റെ കുടുംബം ആദ്യം സമീപിച്ചത് സ്വകാര്യ ആശുപത്രിയേയാണ്. ഭീമമായ ചികിത്സാ ചെലവ് കണ്ടാണ് തൃശൂർ മെഡിക്കൽ കോളേജിനെ സമീപിച്ചത്. എന്നാൽ ജിത്തുവിനെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകി.

ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ആർ. ബിജു കൃഷ്ണന്റെയും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഷംസാധ് ബീഗത്തിന്റെയും നേതൃത്വത്തിൽ ഡോ. ജിതിൻ, ഡോ. ജിയോ സെനിൽ, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂർ, ഡോ. എം.

RELATED ARTICLES

Most Popular

Recent Comments