ഇന്ധനവില വർധനവിനെതിരെ സിപിഐ എം പ്രതിഷേധ ധർണ നാളെ

0
77

ഇന്ധനവില വർധനവിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ നാളെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. രാവിലെ 10.00 മുതൽ വൈകീട്ട്‌ ആറ്‌ വരെയാണ്‌ ധർണ.

തിരുവനന്തപുരത്ത് എ വിജയരാഘവനും, ആനത്തലവട്ടം ആനന്ദനും, കൊല്ലത്ത് തോമസ് ഐസക്കും, തൊടുപുഴയിൽ എം എം മണിയും, കോട്ടയത്ത് കെ ജെ തോമസും, പെരുമ്പാവൂരിൽ എം സി ജോസഫൈനും, കണ്ണൂരിൽ ഇ പി ജയരാജനും, പിലാത്തറയിൽ പി കെ ശ്രീമതി ടീച്ചറും പങ്കെടുക്കും. മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർത്ഥിച്ചു.