ധര്‍മടത്ത് ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്; സംഭവം ക്രിക്കറ്റ് കളിക്കുന്നതിനിടെ

0
92
symbolic image

കണ്ണൂര്‍ ധര്‍മടത്ത് ഐസ്‌ക്രീം ബോംബ് പൊട്ടി പന്ത്രണ്ട് വയസുകാരന് പരിക്കേറ്റു. കളിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. പ്രദേശത്ത് നിന്ന് ഐസ്‌ക്രീം ബോംബ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കാലിനും നെഞ്ചിനുമാണ് പരിക്കേറ്റിരിക്കുന്നത്. ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ ബോള്‍ തൊട്ടടുത്ത പറമ്പിലേക്ക് പോയി. ഇതെടുക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

ബോളാണെന്ന് തെറ്റിദ്ധരിച്ച് കുട്ടി മൂന്ന് ഐസ്‌ക്രീം ബോംബ് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്തു. ഇതാവും അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാര്‍ ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. നേരത്തെയും കണ്ണൂരില്‍ ഐസ്‌ക്രീം ബോംബുകള്‍ പൊട്ടിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു.