ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന

0
75

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർധന. വെർച്യുൽ ക്യു വഴി ബുക്ക് ചെയ്ത ശേഷം അത് റദ്ദാക്കുന്നവരുടെ എണ്ണവും കുറഞ്ഞു. പമ്പയിൽ ഇരുമുടികെട്ട് നിറയ്ക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കി കഴിഞ്ഞു. തെളിഞ്ഞ കാലാവസ്ഥയും നിയന്ത്രണങ്ങളിൽ വന്ന ഇളവുമാണ് ഭക്തരുടെ എണ്ണത്തിൽ വർധനവ് വന്നത്.

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം ഈ വർഷം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് ഇന്നാണ്. രാവിലെ തന്നെ നാലായിരത്തിലേറെ ഭക്തർ ദർശനത്തിനായി എത്തിയിട്ടുണ്ട്. ഇന്നലെ 12345 പേരാണ് ദർശനത്തിയായി എത്തിയത്. ഇന്നലെ 9 മണിയോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. 20 ന് ശേഷം ഭക്തരുടെ എന്നതിൽ വർധനയുണ്ടാകുമെന്ന് ദിവസം ബോർഡ് അധികൃതർ അറിയിച്ചിരുന്നു.

തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പൂർണമായി പിൻവലിച്ചു .മഴയുടെ തോത് കുറഞ്ഞതും പമ്പ, കക്കി ഡാമുകൾ തുറന്നിട്ടും ജലനിരപ്പിൽ കാര്യമായ വർധന ഉണ്ടാകാത്തത് പരിഗണിച്ചാണ് നടപടി. അതേസമയം തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും നീക്കം ആരംഭിച്ചു അയ്യപ്പൻമാർ നിലയ്ക്കലിലേക്ക് എത്തുന്നത് ഒഴിവാക്കി അതത് സ്ഥലങ്ങളിൽ തുടരണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. പമ്പയിലേക്കുള്ള കെ എസ് ആർ ടി സി ചെയിൻ സർവീസിന് ഏർപ്പെടുത്തിയ സമയക്രമവും നീക്കി.

ഇന്നലെ രാവിലെ 11 മണിയോടെയാണ് പടികയറ്റം പുനരാരംഭിച്ചതെങ്കിലും 12,345 അയ്യപ്പൻമാർ ദർശനം നടത്തി. തിരക്ക് വർധിച്ച് വരുന്നത് പരിഗണിച്ചാണ് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാൻ നടപടി തുടങ്ങുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് പരമ്പരാഗത പാത തുറക്കുന്നത്.