Wednesday
17 December 2025
30.8 C
Kerala
HomeKeralaഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ച; 3 അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ മന്ത്രി സസ്പെന്‍റ് ചെയ്തു

ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ച; 3 അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ മന്ത്രി സസ്പെന്‍റ് ചെയ്തു

പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് പേരെയും സസ്പെന്‍റ് ചെയ്യുകയായിരുന്നു.

കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവന്‍ പൊതുമരാമത്ത് പ്രവൃത്തികളിലും നിരുത്തരവാദിത്തപരമായ സമീപനമുണ്ടായതിനാണ് സാബിര്‍ എസ്സിനെ സസ്പെന്‍റ് ചെയ്തത്. കണ്ണൂര്‍ കീഴത്തൂര്‍ പാലം, വണ്ണാത്തിക്കടവ് പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിന് കമലാക്ഷന്‍ പലേരിയെ സസ്പെന്‍റ് ചെയ്തു. നബാര്‍ഡ് ധനസഹായത്തിനുള്ള പ്രൊപോസല്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തിയതിനാണ് എസ് കെ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments