സന്തോഷ് ട്രോഫി; ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം സൗജന്യമായി നല്‍കുമെന്ന് മന്ത്രി

0
52

കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്‌റു അന്താരാഷ്‌ട്ര ഇൻഡോർ സ്‌റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ അറിയിച്ചു.

അസോസിയേഷന്റെ അഭ്യർഥന പ്രകാരം 14 ഇന സൗകര്യങ്ങൾ നൽകുന്നതിന് വിശാല കൊച്ചി വികസന അതോറിറ്റി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

2021 നവംബർ 2നാണ് സന്തോഷ് ട്രോഫി ദക്ഷിണമേഖല ഫുട്ബോൾ ആരംഭിക്കുക. കേരള ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് മൽസരത്തിനായി സ്‌റ്റേഡിയം വാടക ഒഴിവാക്കി നൽകാനുള്ള ഉത്തരവിറക്കിയത്.