അമേരിക്കയിലെ ഡാലസിൽ മലയാളിയായ കടയുടമയെ വെടിവെച്ച് കണി കേസിൽ 15 വയസുകാരനെ പോലീസ് പിടികൂടി. മോഷണശ്രമത്തിനിടെ ആയിരുന്നു കൊലപാതകം. ഡാലസ് കൗണ്ടി മസ്കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്ളൈ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ ഒരു മണിയോടെ കടയിൽ അതിക്രമിച്ച് കയറിയ 15കാരൻ മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005ൽ കുവൈറ്റിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ് ഇദ്ദേഹം. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സ് മിനി സജിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.