സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്

0
72

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് തമിഴ്‌നാട്‌- ആന്ധ്രാ തീരത്ത് പ്രവേശിക്കും. അറബിക്കടലിലെ ന്യൂനമർദ്ദം ശക്‌തിപ്രാപിച്ച് നാളെയോടെ വടക്കോട്ട് നീങ്ങും. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കില്ല.