100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം; കേരളം ഒന്നാമതായത് ഇച്ഛാശക്തികൊണ്ട്

0
100

സംസ്ഥാനത്തെ 100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കുമെന്നും ഇതിനുള്ള പദ്ധതികൾ ഊർജസ്വലതയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രാജ്യത്ത്‌ ഏറ്റവും മികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകിയ സംസ്ഥാനമായി കേരളം മാറിയത്‌ ഇച്ഛാശക്തികൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഗ്രാമീണമേഖലയിൽ 91 ശതമാനം കുട്ടികൾക്ക്‌ ഓൺലൈൻ വിദ്യാഭ്യാസം ലഭിച്ചതായാണ്‌ വിദ്യാഭ്യാസ വാർഷിക സ്ഥിതി റിപ്പോർട്ടിൽ പറയുന്നത്‌. ഇത്‌ നൂറ്‌ ശതമാനമാക്കുകയാണ്‌ ലക്ഷ്യം. എല്ലാ ഘട്ടത്തിലും ജനം സർക്കാരിനൊപ്പം നിന്നു. വിദ്യാലയങ്ങൾ അടച്ചിടേണ്ടിവന്നത്‌ കോവിഡ് സൃഷ്ടിച്ച പ്രധാന പ്രതിസന്ധിയായിരുന്നു.

എന്നാൽ, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഓൺലൈനിലൂടെ ഇത്‌ മുന്നോട്ടു കൊണ്ടുപോകാനായി. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒരുമിച്ച് നിന്നു. അതിന്‌ നേതൃത്വം നൽകാൻ സർക്കാരിനു സാധിച്ചു. ഡിജിറ്റൽ പഠനോപകരണം ലഭ്യമാക്കാൻ വിദ്യാകിരണം പദ്ധതി ആരംഭിച്ചു. ഇനിയും മുന്നേറേണ്ടതുണ്ട്‌. ഇതിനായി നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.