Sunday
11 January 2026
26.8 C
Kerala
HomeKeralaശിലാഫലകത്തില്‍ പേരില്ല; കോൺഗ്രസ് നേതാവ് ശിലാഫലകം അടിച്ചുതകര്‍ത്തു

ശിലാഫലകത്തില്‍ പേരില്ല; കോൺഗ്രസ് നേതാവ് ശിലാഫലകം അടിച്ചുതകര്‍ത്തു

വെള്ളനാട് പഞ്ചായത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം അടിച്ചുതകര്‍ത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വെള്ളനാട് ശശിയാണ് ചുറ്റിക ഉപയോഗിച്ച് ശിലാഫലകം തകര്‍ത്തത്. കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതും ശിലാഫലകത്തില്‍ പേരില്ലാത്തതും ശശിയെ ചൊടിപ്പിച്ചിരുന്നു.

വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് ആരോഗ്യ സബ് സെന്ററിന്റെ നിര്‍മാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോള്‍ നിര്‍മാണം മുക്കാല്‍ ഭാഗം പൂര്‍ത്തിയാക്കി.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെ അടൂര്‍ പ്രകാശ് എം. പി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തതായുള്ള ശിലാഫലകം സമീപത്ത് സ്ഥാപിക്കുകയും ചെയ്തു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം നിര്‍മാണം പൂര്‍ത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തുകയായിരുന്നു.

ബുധനാഴ്ച ഉച്ചയോടെ സബ് സെന്ററിലെത്തിയ വെള്ളനാട് ശശി ശിലാഫലകം അടിച്ചുതകര്‍ക്കുകയായിരുന്നു. ശശിക്കെതിരെ പഞ്ചായത്ത് അധികൃതര്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കി.

RELATED ARTICLES

Most Popular

Recent Comments