സൂര്യയെ ചവിട്ടിയാൽ 1 ലക്ഷം പാരിതോഷികം നൽകുമെന്ന്‌ പിഎംകെ; സുരക്ഷ ഏർപ്പെടുത്തി

0
70

നടൻ സൂര്യയെ ആക്രമിക്കുന്നവർക്ക്‌ പാരിതോഷികം നൽകുമെന്ന്‌ പ്രഖ്യാപിച്ച പിഎംകെ നേതാവിനെതിരെ തമിഴ്‌നാട്‌ പൊലീസ്‌ കേസെടുത്തു. ജയ്‌ഭീം സിനിമയിൽ വണ്ണിയാർ സമുദായത്തെ വില്ലന്മാരാക്കി ചിത്രീകരിച്ചു എന്നാരോപിച്ച്‌ ഭീഷണി നേരിടുകയാണ്‌ സൂര്യ. ഈ സാഹചര്യത്തിലാണ്‌ സൂര്യയെ ചവിട്ടുന്നവർക്ക്‌ 1 ലക്ഷം രൂപ പട്ടാളി മക്കൾ കക്ഷി പാരിതോഷികം പ്രഖ്യാപിച്ചത്‌.

ഭീഷണി മുഴക്കിയ പിഎംകെ നേതാവ്‌ എ പളനിസാമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്‌ പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌. സിനിമയിൽ ആദിവാസി യുവാവിനെ മർദിച്ചു കൊല്ലാൻ നേതൃത്വം നൽകിയ പൊലീസ് ഇൻസ്പെക്‌ടറെ വണ്ണിയർ സമുദായ അംഗമായി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം. സൂര്യയുടെ വസതിക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. നടനു പിന്തുണയുമായി തമിഴ് സിനിമാ പ്രവർത്തകർ രംഗത്തെത്തി.