ബിജെപി എംഎൽഎ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: പരാതി പ്രളയം, ഇത് സ്ഥിരം പരിപാടി

0
105

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രാജസ്ഥാനിലെ ബിജെപി എംഎല്‍എക്കെതിരേ കേസ്. ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധിയായ പ്രതാപ് ഭീലിനെതിരേയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 10 മാസത്തിനിടെ ഭീലിനെതിരേ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ പീഡന കേസാണിത്. ജോലി തരപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയ ശേഷം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പ്രതാപ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അംബമാത പൊലീസ് സൂപ്രണ്ടിനാണ് യുവതി പരാതി നല്‍കിയത്.

കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ്, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയിലും എംഎല്‍എക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. ജോലി അന്വേഷിച്ചെത്തിയ ശേഷം എംഎല്‍എ നിരന്തരം ഫോണില്‍ വിളിക്കുകയും വീട്ടിലെത്തി പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഈ കേസില്‍ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്.