കൊല്ലത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു

0
72

കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. പട്ടാഴി സാംസി ഭവനിൽ സിജുവിൻ്റെ ഭാര്യ സാംസിയാണ് കിണറ്റിൽ ചാടിയത്. കുഞ്ഞ് മരിച്ചു. ഗുരുതര പരുക്കുകളോടെ സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

കുണ്ടറ സ്വദേശിയായ ഭർത്താവ് വിദേശത്ത് പോയതിനു ശേഷം പത്തനാപുരത്തെ സ്വന്തം വീട്ടിലായിരുന്നു സാംസി. കൊട്ടാരക്കര സ്വകാര്യ ആശുപറത്രിയിലെ നഴ്സാണ്. ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.