മോഷ്‌ടാവിന്റെ വെടിയേറ്റ് മലയാളി അമേരിക്കയിൽ കൊല്ലപ്പെട്ടു

0
79

അമേരിക്കയിലെ ഡാലസിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്‌ളൈ സ്‌റ്റോർ നടത്തിയിരുന്ന മലയാളിയായ സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്. ഒരു മണിയോടെ കടയിൽ അതിക്രമിച്ച് കയറിയ അക്രമ മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് സജിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005ൽ കുവൈറ്റിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ് ഇദ്ദേഹം. ഡാലസ് പ്രസ്‌ബിറ്റിരിയൻ ഹോസ്‌പിറ്റലിലെ നഴ്‌സ്‌ മിനി സജിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്. സാജന്റെ മരണം ഡാലസിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി നിരവധി മലയാളികളാണ് എത്തിക്കൊണ്ടിരിക്കുന്നത്