അതിര്‍ത്തിയിലെ പ്രകോപനവും സംഘര്‍ഷവും; ഇന്ത്യ-ചൈന ഉന്നതതല യോഗം ഇന്ന്

0
66

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ-ചൈന ഉന്നതതല യോഗം.

വര്‍ക്കിംഗ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഓണ്‍ ഇന്ത്യ ചൈന ബോര്‍ഡര്‍ അഫയേഴ്സ് യോഗമാണ് ഇന്ന് നടക്കുക.

സൈനിക തല ചര്‍ച്ചകള്‍ അടക്കം അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതില്‍ ഫലപ്രദമകാത്ത സാഹചര്യത്തിലാണ് യോഗം. ഇരു രാജ്യങ്ങളുടെയും വിദേശകര്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി റാന്‍കിലുള്ള ഉദ്യോഗസ്ഥര്‍ നയിക്കുന്ന സംഘം തുടര്‍ ചര്‍ച്ചകള്‍ അടക്കം നിശ്ചയിക്കും. പതിനൊന്ന് മണിയ്ക്ക് വെര്‍ച്വല്‍ ആയാണ് സുപ്രധാനമായ യോഗം നടക്കുക.