Thursday
18 December 2025
22.8 C
Kerala
HomeKeralaകരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ചു യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി 3.71 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാർഡ്ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു കടത്തുന്നതിനിടെ ആണ് മൂന്നു പേർ പിടിയിലായത്.പേസ്റ്റ് രൂപത്തിലാക്കിയാണ് കാർഡ്ബോർഡിന്റെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ബഷീർ , കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് ഓർക്കാട്ടേരി സ്വദേശി നാസർ എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ആണ്‌ മറ്റു രണ്ട് പേർ പിടിയിലായത്.തൃശൂർ വെളുത്തറ സ്വദേശി നിതിൻ ജോർജ് , കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൽ ഖാദർ എന്നിവരാണ് പിടിയിലായത്. കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റാണ് അനധികൃത സ്വർണക്കടത്ത് പിടികൂടിയത്.

RELATED ARTICLES

Most Popular

Recent Comments