കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കാലപ്പഴക്കം കൊണ്ട് ദൗര്‍ബല്യം വന്നു; വിമര്‍ശനവുമായി കെ സുധാകരന്‍

0
82

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കെ സുധാകരന്‍. കേന്ദ്രത്തില്‍ ബി ജെ പി നടത്തുന്ന കൊള്ള തടയാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തിലാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ സുധാകരന്‍ പ്രതികരിച്ചത്. നേതൃത്വത്തിന് ദൗര്‍ബല്യം വന്നതായും കാലപ്പഴക്കം കൊണ്ട് ദൗര്‍ബല്യം വന്നതാകാമെന്നും സുധാകരന്‍ പരിഹസിച്ചു.

സോണിയാ ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടുന്ന നേതൃത്വത്തിനെതിരെയാണ് സുധാകരന്‍ പ്രതിഷേധം.