Monday
12 January 2026
20.8 C
Kerala
HomeKeralaശബരിമല ദർശനത്തിന്‌ വ്യാഴാഴ്‌ച മുതൽ സ്‌പോട്ട്‌ ബുക്കിങ്‌; പത്തിടത്ത്‌ സൗകര്യം ഒരുക്കിയതായി സർക്കാർ

ശബരിമല ദർശനത്തിന്‌ വ്യാഴാഴ്‌ച മുതൽ സ്‌പോട്ട്‌ ബുക്കിങ്‌; പത്തിടത്ത്‌ സൗകര്യം ഒരുക്കിയതായി സർക്കാർ

ശബരിമല ദർശനത്തിന് വ്യാഴാഴ്‌ച‌ മുതല്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏർപെടുത്തും. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍  അറിയിച്ചു. മുന്‍കൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും സർക്കാർ കോടതിയില്‍ അറിയിച്ചു. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്.

സ്‌പോട്ട് ബുക്കിങ്ങിന് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി എന്നിവയ്‌ക്ക് പുറമേ പാസ്പോര്‍ട്ടും ഉപയോഗിക്കാം. വെര്‍ച്വല്‍ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്നവിധം സോഫ്റ്റ്വേറില്‍ മാറ്റംവരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments