പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരുന്നാണ് ചിലർ കർഷകരെ പഴിക്കുന്നത്; വായു മലിനീകരണത്തിന്റെ പേരിൽ കർഷകർക്കെതിരെ നടപടിയെടുക്കില്ലെന്ന് സുപ്രീംകോടതി

0
32

ദൽഹി വായു മലിനീകരണത്തിന്റെ പേരിൽ കർഷകർക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്ന് സുപ്രീംകോടതി. മലീനികരണ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ കോടതി രൂക്ഷമായി വിമർശിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരുന്നാണ് ചിലർ കർഷകരെ വിമർശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറരുതെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയം വേണ്ടെന്നും കോടതി പറഞ്ഞു.

വായുമലിനീകരണത്തിന് പ്രധാന കാരണം അയൽസംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ ആണെന്നാണ് ദൽഹി സർക്കാർ കോടതിയിൽ ആവർത്തിച്ചത്. വൈക്കോൽ കത്തിക്കുന്നത് തടയലാണ് മലിനീകരണം തടയാനുള്ള വഴിയെന്നും വൈക്കോൽ
സംസ്‌കരിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. എന്നാൽ, കർഷകർക്ക് അതൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന് കോടതി ചോദിച്ചു.

അതെസമയം ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് എയർ മാനേജ്‌മെന്റ് ക്വാളിറ്റി കമ്മിഷൻ പറഞ്ഞു.