ഭർത്താവിന്റെ ആത്മഹത്യ ; പ്രേരണാക്കുറ്റത്തിന് ഭാര്യ അറസ്റ്റില്‍

0
54

ശ്രീകാര്യത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മടത്തുനട ലെയ്ന്‍ സുരേഷ് നിലയത്തില്‍ താമസിക്കുന്ന അഖിലയെ ആണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

അഖിലയുടെ ഭര്‍ത്താവ് മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ. ശിവപ്രസാദ് (35) ന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്. കേസില്‍ ഭാര്യയുടെ കാമുകന്‍ വിഷ്ണു നേരത്തെ അറസ്റ്റിലായിരുന്നു. 2019 സെപ്റ്റംബര്‍ എട്ടിനാണ് ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

അഖിലയും വിഷ്ണുവും തമ്മിലുള്ള ഒരു വീഡിയോ കാണാന്‍ ഇടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ശിവപ്രസാദിന്റെ മരണ ശേഷം, അഖിലയും രണ്ടുകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ 10നാണ് ഒളിവിലായിരുന്ന വിഷ്ണുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാംപ്രതിയാണ് അഖില.

തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന അഖില, അവിടത്തെ ജീവനക്കാരന്‍ വിഷ്ണുവുമായി സൗഹൃദത്തിലാവുകയായിരുന്നു.