Monday
12 January 2026
20.8 C
Kerala
HomeIndiaകർഷകരെ കാറിടിച്ചുകയറ്റി കൊന്ന കേസ്‌; ജസ്റ്റിസ്‌ രാകേഷ്‌ കുമാർ ജയിൻ അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കും

കർഷകരെ കാറിടിച്ചുകയറ്റി കൊന്ന കേസ്‌; ജസ്റ്റിസ്‌ രാകേഷ്‌ കുമാർ ജയിൻ അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കും

ലഖിംപുർ ഖേരിയിൽ കർഷകരെ കാറിടിച്ചുകയറ്റി കൊന്ന കേസ്‌ അന്വേഷണത്തിന്‌ ജസ്റ്റിസ്‌ രാകേഷ്‌ കുമാർ ജയിൻ മേൽനോട്ടം വഹിക്കും. അന്വേഷക സംഘത്തെയും സുപ്രീംകോടതി പുനസംഘടിപ്പിച്ചു. മൂന്ന്‌ മുതിർന്ന ഐപിഎസ്‌ ഓഫീസർമാരെ കൂടി അന്വേഷക സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

പഞ്ചാബ്‌‐ഹരിയാന ഹൈക്കോടതിയിൽ നിന്ന്‌ വിരമിച്ച ജസറ്റിസ്‌ രാകേഷ്‌ കുമാർ ജയിനോട്‌ കുറ്റപത്രം നൽകുന്നതുവരെ മേൽനോട്ടം വഹിക്കാനാണ്‌ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്‌.

യുപി കേഡറിൽ നിന്നുള്ള ഐപിഎസ്‌ ഉദ്യോഗസ്ഥരായ എസ് ബി ശിരോദ്കര്‍, ദീപീന്ദര്‍ സിങ്‌, പദ്‌മജ ചൗഹാന്‍ എന്നിവരെയാണ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവർ മൂന്ന്‌ പേരും ഉത്തർപ്രദേശിന്‌ പുറത്തുനിന്നുള്ളവരാണ്‌.

ലഖിംപുർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ ആശിഷ്‌ മിശ്ര കർഷകർക്കുനേരെ കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ എട്ട്‌ പേരാണ്‌ കൊല്ലപ്പെട്ടത്‌.

RELATED ARTICLES

Most Popular

Recent Comments