ഭോപ്പാലിൽ ഓണ്‍ലൈന്‍ വ്യാപാരസൈറ്റായ ആമസോണ്‍ വഴി കഞ്ചാവ് കച്ചവടം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ആമസോണിന്റെ പ്രാദേശിക എക്സിക്യൂട്ടിവുകളെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
മധുര തുളസിയെന്ന വ്യാജനേയാണ് ആമസോണിലൂടെ കഞ്ചാവ് വിതരണം ചെയ്തിരുന്നതും ഓര്‍ഡര്‍ സ്വീകരിച്ചിരുന്നതും. 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. നിരോധിത വസ്തുക്കളുടെ വില്‍പ്പനയ്ക്കായി എങ്ങനെയാണ് ആമസോണ്‍ ഉപയോഗിക്കുന്നതെന്ന് വിശദീകരിക്കാന്‍ ആമസോണ്‍ എക്സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മനോജ് സിംഗ് പറഞ്ഞു.
‘അന്താരാഷ്ട്ര കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് അധികാരമുണ്ട്, അതിനാല്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ ഇത് എങ്ങനെയാണ് നടക്കുന്നതെന്ന് വിശദമായി അന്വേഷിക്കേണ്ടതാണെന്നും,’ സിംഗ് പറഞ്ഞു.