ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി ജി ദിൽജിത്ത് അന്തരിച്ചു

0
63

ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി ജി ദിൽജിത്ത് ( 32) അന്തരിച്ചു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്‌. ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.

ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.