സാംസംഗ് സർവീസ് സെന്ററിൽ വൻ തീപിടിത്തം; കനത്ത നാശനഷ്ടം, ‘പ്രദേശവാസികളെ ഒഴിപ്പിച്ചു’

0
71

സാംസങ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടുത്തം .മുംബൈ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കഞ്ജുമാര്‍ഗിലെ സര്‍വീസ് സെന്ററിലാണ് തിങ്കളാഴ്ച രാത്രി തീപിടുത്തമുണ്ടായത്. ആർക്കെങ്കിലും അപകടമുണ്ടായതായി ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഥാപനത്തിനോടടുത്തുള്ള പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു.

എട്ട് ഫയർ എൻജിനുകളും നാല് വാട്ടർ ടാങ്കറുകളുമുപയോഗിച്ചാണ് തീ അണക്കാൻ ശ്രമിക്കുന്നത്. തിങ്കളാഴ്‌ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.