യുഡിഎഫ്‌ എംപിമാരെ ലേഖകൻമാരാക്കുമ്പോൾ മനോരമ ജാഗ്രത പുലർത്തിയാലും : മുന്നറിയിപ്പുമായി വി ശിവദാസൻ എം പി

0
52

യുഡിഎഫ്‌ എംപിമാരെ ലേഖകൻമാരാക്കുമ്പോൾ മനോരമ ജാഗ്രത പുലർത്തുന്നത്‌ ഇല്ലാവർത്തകൾ കൊടുക്കുന്നത്‌ ഒഴിവാക്കാൻ സഹായിക്കുമെന്ന്‌ ഡോ.വി ശിവദാസൻ എം പി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എം പി ഈ കാര്യം പങ്കുവച്ചത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത എം പി മാരുടെ യോഗത്തെ കുറിച്ച്‌ മനോരമ പത്രം നൽകിയ വളച്ചൊടിച്ച വാർത്തയെ കുറിച്ചാണ് വി ശിവദാസൻ എം പി പ്രതികരിച്ചത്‌. മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന്‌ ജോൺബ്രിട്ടാസ്‌ എംപി മറുപടി നൽകിയെന്നും അതിനെ യുഡിഎഫ്‌ എംപിമാർ ചോദ്യം ചെയ്‌തു എന്നുമാണ്‌ മനോരമ വാർത്ത നൽകിയത്‌. വാർത്ത നൽകുമ്പോൾ അതിന്റെ നിജസ്‌ഥിതി അന്വേഷിക്കുന്നത്‌ നല്ലതാണെന്നും എം പി മുന്നറിയിപ്പ് നൽകി.

ഫേസ്ബുക് കുറിപ്പിന്റെപുർണരൂപം