പണയ സ്വര്‍ണാഭരണം മുറിച്ചുമാറ്റി തട്ടിപ്പ്‌: കെ.എസ്‌.എഫ്‌.ഇ അപ്രൈസറെ പിരിച്ചുവിട്ടു

0
72

സ്വര്‍ണാഭരണം മുറിച്ചുമാറ്റിയ സംഭവത്തില്‍ പയേ്ോളി കെ.എസ്‌.എഫ്‌.ഇ അപ്പ്രൈസറെ പിരിച്ചുവിട്ടതായി ബ്രാഞ്ച്‌ മാനേജര്‍ ടി.പി രാജേഷ്‌ ബാബു അറിയിച്ചു. അപ്രൈസര്‍ ടി.സി ശശിയെയാണ്‌ പിരിച്ചുവിട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഇന്നലെ കെ.എസ്‌.എഫ്‌.ഇയുടെ ഉന്നത ഉദാ്യേഗസ്‌ഥര്‍ ബ്രാഞ്ചില്‍ എത്തി പരിശോധന നടത്തി. കോഴിക്കോട്‌ റീജണല്‍ എ.ജി എം.ആര്‍ രാജു, ഹെഡ്‌ ഓഫീസ്‌ വിജിലന്‍സ്‌ ഡി.ജി.എം ജയപ്രകാശ്‌, സ്‌റ്റേറ്റ്‌ വിജിലന്‍സ്‌ ഓഫീസര്‍ മുഹമ്മദ്‌ കോയ, മേഖല ഓഫീസര്‍ മാനേജര്‍ അനില്‍കുമാര്‍ എന്നിവരാണ്‌ പരിശോധന നടത്തിയത്‌. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌ അടിസ്‌ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കും.

സംഭവവുമായി ബന്ധപ്പെട്ട്‌ പയേ്ോളി കെ.എസ്‌.ഇ.ബിയില്‍ പണയംവെച്ച മുഴുവന്‍ സ്വര്‍ണാഭരണങ്ങളും അതാത്‌ ഉപഭോക്‌താക്കളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ തീരുമാനിച്ചതായും ഇതിനായി മുഴുവന്‍ പേരെയും വിളിച്ചു വരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. തുറയൂര്‍ സ്വദേശിനി പണയം വെക്കാന്‍ നല്‍കിയ സ്വര്‍ണാഭരണത്തില്‍ നിന്ന്‌ ഒരു ഭാഗം സ്‌ഥാപനത്തിലെ ഗോള്‍ഡ്‌ അപ്രൈസര്‍ മുറിച്ച്‌ മാറ്റിയാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. വീട്ടമ്മ പരാതിയുമായി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയതോടെ മുറിച്ച്‌ മാറ്റിയ സ്വര്‍ണ്ണത്തിന്‌ പകരം പണം നല്‍കി. ഇതേ തുടര്‍ന്ന്‌ പരാതി പിന്‍വലിക്കുകയായിരുന്നു.

പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ്‌ സംഭവം പിടിക്കപ്പെട്ടത്‌. പണയം വെച്ച ആഭരണത്തില്‍ നിന്ന്‌ മുറിച്ച്‌ മാറ്റിയത്‌ കണ്ടെത്തിയതോടെ യുവതി പയേ്ോളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.