വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണി; വീടുകളും വാഹനങ്ങളും അടിച്ചുതകര്‍ത്തു; മക്കളെ കൊല്ലുമെന്ന് ഭീഷണി: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം

0
57

കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണി മുഴക്കി. മക്കളെ വെട്ടിക്കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വാഹനങ്ങളും വീടുകളും ആക്രമിച്ചു. കഴക്കൂട്ടം ഉള്ളൂര്‍കോണത്താണ് സംഭവം. അക്രമി സംഘം മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും തകര്‍ത്തു.

ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു സംഭവം. അടിപിടി കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായ ഉള്ളൂര്‍കോണം സ്വദേശി ഹാഷിമാണ് അക്രമത്തിന് പിന്നില്‍. കഞ്ചാവ് വില്‍പനയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും പൊലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് പറഞ്ഞാണ് ഇയാള്‍ അക്രമം നടത്തിയത്.

ഇന്നലെ രാത്രി ഒന്‍പത് മണിക്ക് വീടിനോട് ചേര്‍ന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തില്‍ വാള്‍ വച്ചാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ മക്കളെ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഈ സമയത്ത് അക്രമി രക്ഷപ്പെട്ടിരുന്നു.