കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട: 51 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

0
206

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും 51 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു.1040 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. കണ്ണൂർ ആറളം സ്വദേശി എം ഫാസിലിനെ അറസ്റ്റ് ചെയ്തു. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.