ആര്‍.എസ്.എസ് പ്രവര്‍ത്തകൻ പാലക്കാട് കൊല്ലപ്പെട്ട സംഭവം, ചിരിച്ച് പ്രതികരിച്ച് കെ. സുരേന്ദ്രന്‍; വിമര്‍ശനവുമായി സംഘപരിവാര്‍

0
85

പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിരിച്ച് പ്രതികരിച്ചത് വിവാദമാകുന്നു. വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് തൊട്ടുമുമ്പാണ് സുരേന്ദ്രന്‍ ചിരിച്ചത്.നിങ്ങളിത്(മൈക്ക്) മാറ്റാതെ എനിക്ക് പറയാന്‍ പറ്റല്ലല്ലോ എന്നും തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് എന്ന് പുറത്തുനിന്ന് ഒരാള്‍ തമാശ പറയുമ്പോഴുമാണ് അദ്ദേഹം ചിരിക്കുന്നത്.

മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് തുടങ്ങുകയല്ലേ… എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ സുരേന്ദ്രന്‍ സംസാരം തുടങ്ങുമ്പോള്‍ ഗൗരവത്തില്‍ പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം.

 

മാധ്യമങ്ങളെ കാണുന്ന ലൈവ് സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ചിരിച്ചോളു, അണികള്‍ കൊല്ലപ്പെടുമ്പോള്‍ ചിരിക്കുന്നതാണല്ലോ പതിവ്, ചിരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നു. ഈ കാര്യത്തില്‍ സി.പി.ഐ.എം നേതാക്കളെയാണ് കണ്ടുപഠിക്കേണ്ടത്, ചിരിക്കാന്‍ നാണം ഇല്ലേ തുടങ്ങിയ കമന്റുകളാണ് സുരേന്ദ്രന്റെ ലൈവിന് താഴെ വന്നത്.

അതേസമയം, അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ ക്രമസമാധാനനില പോകുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നുമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയില്‍ സുരേന്ദ്രന്‍ പ്രതികരിച്ചത്.