ഗുജറാത്തില്‍ കാമുകനൊപ്പം പോയ യുവതിയുടെ തല മൊട്ടയടിച്ച്, മുഖത്ത് കരി തേച്ചു

0
91

ഗുജറാത്തില്‍ കാമുകനൊപ്പം പോയ യുവതിയുടെ തല മൊട്ടയടിച്ച് മുഖത്ത് കറുത്ത ചായം പൂശി.ഗുജറാത്തിലെ പാടാന്‍ പ്രദേശത്തെ ഹരാജി ഗ്രാമത്തിലാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. പെണ്‍കുട്ടി സമുദായനിയമങ്ങള്‍ ലംഘിച്ചുവെന്നും അതുകൊണ്ടാണ് ശിക്ഷ നടപ്പാക്കയതെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.

നാട്ടുകാരുടെ അതിക്രമത്തിനിടെ യുവതി കരഞ്ഞുകൊണ്ട് നാട്ടുകാരോട് തന്നെ വിട്ടയക്കാന്‍ അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഒരു കൂട്ടംപുരുഷന്മാര്‍ യുവതിയുടെ മുഖത്ത് കറുത്ത ചായം തേയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് 15 പേരെ പിടികൂടിയിട്ടുണ്ട്. ഇതുവരെ 17 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വീഡിയോയില്‍ വ്യക്തമായി കണ്ട അഞ്ച് പേരെ ചോദ്യം ചെയ്തുവരികയാണെന്നും പടാന്‍ പൊലീസ് സൂപ്രണ്ട് സുപ്രീത് സിംഗ് ഗുലാത്തി പറഞ്ഞു.