മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ വധിച്ചു

0
49

മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ ഏറ്റുമുട്ടലില്‍ 26 നക്‌സലുകളെ വധിച്ചു. മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ് പി പറഞ്ഞു. ധനോറയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് നക്‌സലുകളും സേനയും ഏറ്റുമുട്ടല്‍ നടത്തിയത്. തിരച്ചിലിനിടെ നക്‌സലുകള്‍ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യം നാല് പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ 26 പേര്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു.