പെരിന്തൽമണ്ണയിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
86

പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. അന്താരാഷ്ട്രമാർക്കറ്റിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന സിന്തറ്റിക് പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിൻ) പിടികൂടി. ക്രിസ്റ്റൽ രൂപത്തിലുള്ള 51 ഗ്രാം ലഹരിമരുന്നുമായാണ്‌ പെരിന്തൽമണ്ണ പിടിഎം കോളേജ് പരിസരത്തുനിന്ന്‌ ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി (23) പിടിയിലായത്.

ജില്ലയിൽ യുവാക്കളുടെ ഇടയിൽ സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ, എൽഎസ്എൽഡി തുടങ്ങിയവയുടെ ഉപയോഗം വർധിച്ചുവരുന്നതായി വാർത്തകളുണ്ടായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്‌ചയോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ലഹരിമരുന്ന്‌ പിടികൂടിയത്‌.