12-കാരിയെ പീഡിപ്പിച്ച യുവാവ് കോടതിയിൽ കിഴടങ്ങി

0
47

മലപ്പുറം മങ്കടയില്‍ 12-കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ കീഴടങ്ങി. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് (33) ആണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരായത്.

2019 ജനുവരി ഒന്നുമുതല്‍ 2021 ജൂണ്‍ 30വരെ ആനമങ്ങാട്ടെയും വള്ളിക്കാപ്പറ്റയിലെയും വാടകവീടുകളില്‍ വച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ഒക്ടോബര്‍ 19നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്ക് ഒത്താശ ചെയ്തുനല്‍കിയതിന് പെണ്‍കുട്ടിയുടെ മാതാവിനെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.