ശബരിമല തീര്‍ഥാടനം: സംസ്ഥാന പോലീസ് മേധാവി ഒരുക്കങ്ങള്‍ വിലയിരുത്തി

0
74

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സംസ്ഥാന പോലീസ് മേധാവി(ഡിജിപി) അനില്‍കാന്ത് നേരിട്ടു വിലയിരുത്തി. പമ്പ, നിലക്കല്‍ എന്നിവിടങ്ങള്‍ ഡിജിപി സന്ദര്‍ശിച്ചു.

നിലയ്ക്കലില്‍ ചേര്‍ന്ന അവലോകന യോഗത്തിലും ഡിജിപി പങ്കെടുത്തു. നിലയ്ക്കല്‍, പമ്പ എന്നിവടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഡിജിപി പരിശോധിച്ചു. തീര്‍ഥാടനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി ഡിജിപിക്കു വിശദീകരിച്ചു നല്‍കി.

പമ്പയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെസും, പോലീസ് കണ്‍ട്രോള്‍ റൂമും ഡിജിപി സന്ദര്‍ശിച്ചു. തുടര്‍ന്ന് നിലയ്ക്കലില്‍ എത്തി അവലോകന യോഗത്തില്‍ പങ്കെടുത്തു. എഡി ജിപി എസ്. ശ്രീജിത്ത്, ഐജി ഹര്‍ഷിത അട്ടല്ലൂരി, ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയരും ഡിജിപിക്ക് ഒപ്പമുണ്ടായിരുന്നു.