റോഡരികിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കി സിപിഐ എം പ്രവർത്തകർ

0
75

അംഗടിമുഗർ പാലം മുതൽ നാട്ടക്കൽ വരെ റോഡരികിലെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കി സിപിഐ എം പ്രവർത്തകർ. റോഡിന്റെ ഇരു വശങ്ങളിലും വളർന്നുപന്തലിച്ച മരങ്ങളും കുറ്റിക്കാടുകളും യാത്രക്കാർക്ക് ദുരിതം വിതച്ചതോടെയാണ് സിപിഐ എം പ്രവർത്തകർ കാടുകൾ വെട്ടിത്തെളിച്ചത്.

കാടുകൾ വളർന്നതിനാൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമായിരുന്നു. കാടും മരങ്ങളും വളർന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതേതുടർന്നാണ് റോഡും പരിസരവും വൃത്തിയാക്കാൻ സിപിഐ എം അംഗടിമുഗർ ബ്രാഞ്ച് തീരുമാനിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ശ്രമദാനത്തിലൂടെ റോഡും പരിസരവും പൂർണമായും വൃത്തിയാക്കി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി റസാക്ക് തോണി, ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് അംഗടിമുഗർ തുടങ്ങിയവർ നേതൃത്വം നൽകി.