Saturday
20 December 2025
18.8 C
Kerala
HomeKeralaകെ റെയിലിന്റെ അർധ അതിവേഗ പാത (സിൽവർ ലൈൻ); വിദേശ വായ്‌പകൾക്ക്‌ സംസ്ഥാന സർക്കാർ ഗ്യാരന്റി

കെ റെയിലിന്റെ അർധ അതിവേഗ പാത (സിൽവർ ലൈൻ); വിദേശ വായ്‌പകൾക്ക്‌ സംസ്ഥാന സർക്കാർ ഗ്യാരന്റി

 

സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്‌ വഴിത്തിരിവാകുന്ന കെ റെയിലിന്റെ അർധ അതിവേഗ പാത (സിൽവർ ലൈൻ) സ്ഥാപിക്കാനുള്ള വിദേശ വായ്‌പകൾക്ക്‌ സംസ്ഥാന സർക്കാർ ഗ്യാരന്റി നൽകാമെന്ന്‌ കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലാണ്‌ സംസ്ഥാന സർക്കാരിന്റെ ഉറപ്പ്‌ ധനമന്ത്രാലയത്തെ അറിയിച്ചത്‌. 63,941 കോടി രൂപ ചെലവുള്ള പദ്ധതിക്ക് റെയിൽവേ മന്ത്രാലയവും കേന്ദ്ര സർക്കാരും തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. തുടർന്നാണ്‌ സംസ്ഥാനം സ്ഥലം ഏറ്റെടുക്കൽ നടപടിക്ക്‌ തുടക്കമിട്ടത്‌.
തിരുവനന്തപുരത്തുനിന്ന് 11 ജില്ലയിലൂടെ 529.45 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട് പിന്നിട്ട് കാസർകോട്ടെത്തും. പദ്ധതി ആരംഭിച്ച്‌ അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കും. 33,700 കോടിയോളം രൂപയാണ്‌ വിദേശ വായ്‌പ പ്രതീക്ഷിക്കുന്നത്‌. ഇതിന്‌ ഗ്യാരന്റി കേന്ദ്ര സർക്കാരോ സംസ്ഥാനമോ എന്ന അന്വേഷണത്തിനാണ്‌ കേരളം ഗ്യാരന്റിയെന്ന്‌ കേന്ദ്രത്തെ അറിയിച്ചത്‌.

കോവിഡ്‌കാലത്തെ മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലായിരിക്കും പദ്ധതിയെന്നും കേന്ദ്ര സർക്കാരിനെ സംസ്ഥാനം ബോധ്യപ്പെടുത്തി. ഹരിതോർജത്തെ അടിസ്ഥാനമാക്കിയാണ്‌ പദ്ധതി. പൂർണമായും പരിസ്ഥിതി സൗഹാർദ നിർമിതിയുമായിരിക്കുമെന്നും കത്തിൽ അറിയിച്ചു.

 

RELATED ARTICLES

Most Popular

Recent Comments