കനത്ത മഴ: ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു

0
57

ചെന്നൈ: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു. വിമാനം ഇറങ്ങുന്നതിന് വൈകുന്നേരം ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തി.

എന്നാല്‍ പുറപ്പെടുന്നതിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ഹൈദരാബാദ്, ബെംഗളുരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂയെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം മുന്‍പ്രവചനങ്ങളെ തെറ്റിച്ചു ചെന്നൈയുടെ സമീപം കരതൊടുമെന്നുറപ്പായതോടെ നാളെ വൈകിട്ട് വരെ തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്‍കി.